Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BRIC ArgCB

മ​ലേ​റി​യ: സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​മാ​യി ബ്രി​ക് ആ​ർ​ജി​സി​ബി ഗ​വേ​ഷ​ക സം​ഘം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ലേ​​​​റി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മ​​​​രു​​​​ന്നാ​​​​യ ആ​​​​ർ​​​​ട്ടെ​​​​മി​​​​സി​​​​നി​​​​നെ മ​​​​ലേ​​​​റി​​​​യ പാ​​​​ര​​​​സൈ​​​​റ്റു​​​​ക​​​​ൾ അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മെ​​​​ക്കാ​​​​നി​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​മാ​​​​യി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ(​​​​ബ്രി​​​​ക്ആ​​​​ർ​​​​ജി​​​​സി​​​​ബി) ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. ഭാ​​​​വി​​​​യി​​​​ൽ‌ മ​​​​ലേ​​​​റി​​​​യ ചി​​​​കി​​​​ത്സ​​​​ക​​​​ൾ​​​​ക്കു പ്ര​​​​യോ​​​​ജ​​​​ന​​​​പ്ര​​​​ദ​​​​മാ​​​​കു​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ലാ​​​​ണി​​​​ത്.

ആ​​​​ർ​​​​ജി​​​​സി​​​​ബി​​​​യി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ർ ഡോ. ​​​​രാ​​​​ജേ​​​​ഷ് ച​​​​ന്ദ്ര​​​​മോ​​​​ഹ​​​​ന​​​​ദാ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വത്തി​​​​ൽ ന​​​​ട​​​​ന്ന പ​​​​ഠ​​​​ന​​​​ത്തിന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ദ ​​​​ജേ​​​​ണ​​​​ൽ ഓ​​​​ഫ് ഇ​​​​ൻ​​​​ഫെ​​​​ക്‌​​​​ഷ്യ​​​​സ് ഡി​​​​സീ​​​​സ​​​​സി​​​​ൽ എ​​​​ഡി​​​​റ്റേ​​​​ഴ്സ് ചോ​​​​യ്സ് ലേ​​​​ഖ​​​​ന​​​​മാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

റെ​​​​റ്റി​​​​ക്യു​​​​ലോ​​​​സൈ​​​​റ്റു​​​​ക​​​​ൾ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തു​​​​താ​​​​യി രൂ​​​​പം​​​​കൊ​​​​ള്ളു​​​​ന്ന ചു​​​​വ​​​​ന്ന ര​​​​ക്താ​​​​ണു​​​​ക്ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സം​​​​ര​​​​ക്ഷി​​​​ത ബ​​​​യോ​​​​കെ​​​​മി​​​​ക്ക​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷം കാ​​​​ര​​​​ണം മ​​​​ലേ​​​​റി​​​​യ പാ​​​​ര​​​​സൈ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് ഈ ​​​​മ​​​​രു​​​​ന്നി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ൽ. ചി​കി​ത്സ ന​ൽ​കി​യി​ട്ടും ചി​ല​രി​ൽ മ​ലേ​റി​യ അ​ണു​ബാ​ധ ഭേ​ദ​മാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ൻ ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ബ്രി​ക്ആ​ർ​ജി​സി​ബി ഡ​യ​റ​ക്ട​ർ ഡോ. ​ബീ​ന പി​ള്ള പ​റ​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഐ​​​​സ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​സ്മോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി, പൂ​​​​ന​​​​യി​​​​ലെ സി​​​​എ​​​​സ്ഐ​​​​ആ​​​​ർ നാ​​​​ഷ​​​​ണ​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി (എ​​​​ൻ​​​​സി​​​​എ​​​​ൽ) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ബ്രി​​​​ക്ആ​​​​ർ​​​​ജി​​​​സി​​​​ബി​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്.​​

ആ​​​​ർ​​​​ജി​​​​സി​​​​ബി​​​​യി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ർ ഡോ. ​​​​രാ​​​​ജേ​​​​ഷ് ച​​​​ന്ദ്ര​​​​മോ​​​​ഹ​​​​ന​​​​ദാ​​​​സ്, ക്രി​​​​സ്റ്റീ​​​​ൻ ഡേ​​​​വി​​​​സ്, ല​​​​ക്ഷ്മി എന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഗ​​​​വേ​​​​ഷ​​​​ക സം​​​​ഘ​​​​മാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യത്.

Latest News

Corehub Up